പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വസായിയിൽ വിശേഷാൽ പൂജകൾ

by WhatsUp Mumbai

വസായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ നാളെ (സെപ്തംബർ 17) വസായിയിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് ലക്ഷമി ധാം ഗോശാലയിൽ ഗോപൂജയും  കുട്ടികൾക്ക് പഠന സാമഗ്രികളും മധുര പലഹാര വിതരണവും നടക്കും

വൈകുന്നേരം ആറു മണിക്ക് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ ചുറ്റുവിളക്കും മറ്റുപൂജകളും നടക്കും.

പ്രധാനമന്ത്രിയുടെ വികസിത ഭാരതം സങ്കൽപ്പത്തിനും 25 വർഷത്തെ രാഷ്ട്ര സമർപ്പിത ജീവിതത്തിനുമായാണ് വിശേഷാൽ പൂജകൾ നടത്തുന്നതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബി ജെ പി കേരള ഘടകം കൺവീനറുമായ കെ.ബി ഉത്തംകുമാർ പറഞ്ഞു.

You may also like