അധികാരമോഹികൾ പുറത്ത്, ഞങ്ങൾ പവാറിനൊപ്പം”; പിളർപ്പ് നീക്കങ്ങൾക്ക് മറുപടിയുമായി എൻ.സി.പി (എസ്) ദേശീയ സെക്രട്ടറി

by admin

തിരുവനന്തപുരം: കേരളത്തിലെ എൻ.സി.പി (എസ്) പ്രവർത്തകർ പി.സി. ചാക്കോയോടൊപ്പവും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കൊപ്പവും ഉറച്ചുനിൽക്കുകയാണെന്ന് എൻ.സി.പി (എസ്) ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ. പാർട്ടി അധ്യക്ഷൻ ശരത് പവാറിന്റെ തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്ക് എൻ.സി.പി (എസ്) ഭാരവാഹികളായി തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമായ മുന്നേറ്റം നടത്തുമ്പോഴാണ് ചിലരുടെ അധികാരമോഹം വിനയായത്. പാർട്ടിയെ പിളർത്താൻ ശ്രമിച്ച ചില അധികാരമോഹികൾക്ക് ഒടുവിൽ പുറത്തുപോകേണ്ടി വന്നതായും സതീഷ് കുമാർ ചൂണ്ടിക്കാട്ടി. 10 എം.പിമാരും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനവുമുള്ള എൻ.സി.പി (എസ്) ഒരു ദേശീയ പാർട്ടിയാണ്. കേരളത്തിൽ പ്രാദേശികമായി ഏതാനും പേർ പാർട്ടി വിട്ടുപോയതുകൊണ്ട് എൻ.സി.പിക്ക് യാതൊരു നഷ്ടവും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയും എം.എൽ.എയുമായിരുന്നവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകാതെ വീണ്ടും പാർട്ടിയുടെ പേരിൽ മത്സരിക്കാനിറങ്ങി. എന്നാൽ, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഇവർ പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങി. ഇത്തരം സ്വാർത്ഥ നിലപാടുകൾ ഒരു കാരണവശാലും എൻ.സി.പി പ്രവർത്തകർ അംഗീകരിക്കില്ലെന്നും ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ കർശന ഭാഷയിൽ മുന്നറിയിപ്പ് നൽകി.

You may also like