178
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ വസായിൽ താമസിക്കുന്ന മലയാളി യുവാവിനെ കാണാതായതായി പരാതി. കൊല്ലം കുണ്ടറ സ്വദേശിയും വസായ് വെസ്റ്റ് നിവാസിയുമായ ജയ്സൺ ഫെർണാണ്ടസിനെയാണ് (18) ബുധനാഴ്ച (03/06/2026) രാവിലെ 11.30 മുതൽ കാണാതായത്.
യുവാവിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഹാരിസൺ ഫെർണാണ്ടസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വസായ് മാണിക്പൂർ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ്
രജിസ്റ്റർ ചെയ്താണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കാണാതായ ജയ്സണെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് അധികൃതരും ബന്ധുക്കളും അഭ്യർത്ഥിച്ചു.
മാണിക്പൂർ പോലീസ് സ്റ്റേഷൻ: 77097 15588
ഹാരിസൺ ഫെർണാണ്ടസ് (പിതാവ്): 98220 44701