മുംബൈയിലെ സംഗീതപ്രേമികൾക്കായി എൻ.ബി.സി.സി ഒരുക്കുന്ന ‘പാട്ടുത്സവം’ ജൂൺ 28-ന്; ഗായകൻ മധു നമ്പ്യാർ ഉദ്ഘാടനം ചെയ്യും

by admin

മുംബൈ: മുംബൈയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പ്രമുഖ മലയാളി സമാജം ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ ‘പാട്ടുത്സവം’ സംഘടിപ്പിക്കുന്നു. ഈ മാസം 28-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമാജം ഓഡിറ്റോറിയത്തിൽ വെച്ചാണ് ഈ വർഷത്തെ പാട്ടുത്സവം അരങ്ങേറുന്നത്. മുംബൈയുടെ ഭാവ ഗായകൻ മധു നമ്പ്യാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖ നടൻ ബാലൻ തൃപ്പൂണിത്തറ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മുംബൈയിലെ പ്രിയ യുവഗായകൻ സ്വരൂപ് രമേഷ് നായർ വിശിഷ്ടാതിഥിയായി വേദിയിലെത്തും. സംഗീതപ്രേമികൾക്ക് പാട്ടിന്റെ പാലാഴി തീർക്കുവാൻ എൻ.ബി.സി.സി.യുടെ ഗായകരും വേദിയിൽ അണിനിരക്കുന്നുണ്ട്.

അപൂർവ്വമായ ഈ സംഗീത വിരുന്നിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഭാരവാഹികൾ അറിയിച്ചു.

You may also like