131
നവിമുംബൈ :നവി മുംബൈയിൽ ഈ വർഷം ഓഗസ്റ്റ് 20 വരെ 23 മലേറിയയും ഡെങ്കിപ്പണിയെന്ന് സംശയിക്കുന്ന 194 കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് നഗരസഭ (NMMC) അറിയിച്ചു. കേവലം എൻഎസ്1 (NS1) ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയാൽ ഡെങ്കിപ്പനി സ്ഥിരീകരിക്കാനാകില്ലെന്നും എലിസ (ELISA) അല്ലെങ്കിൽ ആർടി-പിസിആർ (RT-PCR) പരിശോധനകൾ നിർബന്ധമാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയ നഗരസഭ, പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.