189
ഉത്സവസീസൺ ആരംഭിക്കാനിരിക്കെ മുംബൈയിൽ സെപ്റ്റംബർ 1 മുതൽ പാൽ ലിറ്ററിന് 9 രൂപ വർധിപ്പിക്കാൻ തീരുമാനം. ഇതോടെ മൊത്തവ്യാപാര വില 93 രൂപയിൽ നിന്ന് 102 രൂപയായി ഉയരും. ഈ നിരക്ക് 2027 ഫെബ്രുവരി 28 വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുംബൈ മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (MMPA) പ്രസിഡന്റ് ചന്ദ്രകുമാർ സിങ് അറിയിച്ചു.
കന്നുകാലികളുടെ വിലവർധനവും പച്ചപ്പുല്ല്, പിണ്ണാക്ക് തുടങ്ങിയ കാലിത്തീറ്റ സാധനങ്ങൾക്ക് 25 ശതമാനം വരെ വില ഉയർന്നതുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഗണേശോത്സവ വേളയിലെ ഈ വിലവർധനവ് സാധാരണക്കാരുടെ ബജറ്റിനെയും തൈര്, പനീർ, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെ വിലയെയും സാരമായി ബാധിക്കും.