ഭാവഗായകർക്ക് സംഗീതാർച്ചന; ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനപ്രണാമമർപ്പിച്ച് ടി.ടി.എഫ്‌.എ.സി

by WhatsUp Mumbai

മുംബൈ: അന്തരിച്ച പ്രിയ ഗായകർ പി. ജയചന്ദ്രൻ, എസ്. ജാനകി എന്നിവർക്കായി ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്ട്സ് ക്ലബ്ബിന്റെ (ടി.ടി.എഫ്‌.എ.സി) ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്. മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് ഈ ഭാവഗായകർ നൽകിയ നിസ്തുലമായ സംഭാവനകളെക്കുറിച്ച് ജി.കെ. സുനിൽ, ലത സുരേഷ് എന്നിവർ ചേർന്ന് സചിത്രാവതരണം നടത്തി.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗാനാർച്ചനയിൽ ജയചന്ദ്രനും ജാനകിയമ്മയും പാടിയ ജനപ്രിയ ഗാനങ്ങൾ വേദിയിൽ പുനർജനിച്ചു. ദേവിക, വിഷ്ണു, അദിതി, സുധീർ, വീണ, നിരഞ്ജൻ എന്നിവരാണ് ഈ ഗാനങ്ങൾ ആലപിച്ചത്. തുടർന്ന് വിമൽനാഥ്, ജ്യോത്സ്‌ന, പ്രദീപ്, ദിവ്യ, ഹരിമോഹൻ, നീതു എന്നിവർ ചേർന്നവതരിപ്പിച്ച ചലച്ചിത്ര ഗാനങ്ങളുടെ മെഡ്ലിയോടെ അനുസ്മരണ ഗാനാർച്ചന സമാപിച്ചു.

ചടങ്ങിന്റെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചത് ടിങ്കു കൃഷ്ണൻ, രതീഷ് എന്നിവരാണ്. ക്ലബ്ബ് പ്രസിഡന്റ് ജിൽജു രതീഷ്, ജോയിന്റ് സെക്രട്ടറി വിനോദ് ദിവാസൻ എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.

You may also like