312
കഴിഞ്ഞ ജൂലൈ 18-ന് ഇരവിപുരം സ്വദേശിനിയായ യുവതി 12-ഉം മൂന്നരയും വയസ്സുള്ള മക്കളുമായി ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ് കാറിൽ പോയശേഷം കാണാതാവുകയായിരുന്നു. ഭർതൃവീട്ടുകാരുടെ പരാതിയിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
കാർ തെന്മല കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും, പിന്നീട് സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഓണായതും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവരെ മധുരയിൽ കണ്ടെത്തിയത്. ഇവരെ കേന്ദ്രീകരിച്ച് മുംബൈയിലും അന്വേഷണം നടന്നിരുന്നു. ഇൻഷുറൻസ് ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളാണോ നാടുവിടാൻ കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, ഓൺലൈൻ ഗെയിം കളിച്ചാണോ സാമ്പത്തിക നഷ്ടം സംഭവിച്ചത് എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.