നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവഗിരിയിൽ ആഗസ്റ്റ് 12-ന് പിതൃബലിതർപ്പണവും തിലഹോമവും നടക്കും. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃബലിതർപ്പണം ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 12 മണി മുതൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള തിലഹോമവും ഉണ്ടായിരിക്കും.
ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിതർപ്പണവും തിലഹോമവും ആഗസ്റ്റ് 12ന്; വിപുലമായ സൗകര്യങ്ങൾ നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവഗിരിയിൽ ആഗസ്റ്റ് 12-ന് പിതൃബലിതർപ്പണവും തിലഹോമവും നടക്കും. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃബലിതർപ്പണം ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 12 മണി മുതൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള തിലഹോമവും ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷത്തെ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രഭാരവാഹികൾ ഒരുക്കിയിട്ടുള്ളത്. ബലിതർപ്പണത്തിന് ശേഷം ഭക്തർക്കായി ലഘുഭക്ഷണവും ഉണ്ടായിരിക്കും. ദൂരദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് തലേദിവസം തന്നെ വന്ന് താമസിക്കുന്നതിനായി ഗുരുദേവഗിരിയിലെ ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
7304085880
98201 65311
83693 12803
9892045445