21
മുംബൈ : ‘ഗജിനി’, ‘ലഗാൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച പ്രമുഖ താരം പ്രദീപ് റാവത്ത് അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം രോഗബാധയോട് പൊരുതിയാണ് ഒടുവിൽ കീഴടങ്ങിയത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു.
നടന്റെ മാനേജരാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കുമെന്നും മാനേജർ വ്യക്തമാക്കി.