ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ‘പൊന്നോണം-2026’ സെപ്റ്റംബർ 27-ന്; വിദ്യാഭ്യാസ പുരസ്കാരങ്ങളും സാംസ്കാരിക സമ്മേളനവും ഒരുങ്ങുന്നു

by WhatsUp Mumbai

താനെ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം – 2026’ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 4:00 മണി മുതൽ അസോസിയേഷൻ കൈരളി ഹാളിൽ വെച്ച് നടക്കും. സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും കോർത്തിണക്കിക്കൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, തിരുവാതിര, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, നാടൻപാട്ടുകൾ, കവിത ആലാപനം, വള്ളംകളി ആവിഷ്കാരം, കരോക്കെ ഗാനമേള എന്നിവയും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. കൂടാതെ, SSC, HSC പരീക്ഷകളിൽ 85 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിക്കും.

കലാപരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും വിദ്യാഭ്യാസ അവാർഡിനുള്ള മാർക്ക് ലിസ്റ്റിന്റെ കോപ്പിയും 2026 സെപ്റ്റംബർ 15-ന് മുൻപായി അസോസിയേഷൻ കൺവീനറെയോ ഓഫീസിലോ എത്തിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളായ പ്രസിഡന്റ് പി.കെ. ലാലി (8888006149), സെക്രട്ടറി സുരേഷ് കൊട്ടാരക്കര (8551033722), കൺവീനർ രാഹുൽ നായർ (8605639391) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You may also like