മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പ്രവേശനോത്സവം 2026’ ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. താനെ വർത്തക് നഗറിലുള്ള MEWA’S SCHOOL (വിദ്യാ നികേതൻ ഇംഗ്ലീഷ് സ്കൂൾ )ഓഡിറ്റോറിയത്തിൽ രാവിലെ 10.00 മണി മുതലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. താനെ മേഖലയുടെ കീഴിലുള്ള എല്ലാ പഠനകേന്ദ്രങ്ങളുടെയും സംയുക്ത പ്രവേശനോത്സവമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലെ എല്ലാ പഠിതാക്കളെയും പുതിയ പഠിതാക്കളെയും രക്ഷിതാക്കളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കവിതാലാപനം, നൃത്തം, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും.
ഓരോ കുട്ടിയുടെയും കഴിവുകൾ വർണ്ണാഭമാകുന്ന ഈ ദിനത്തിൽ എല്ലാ പഠിതാക്കളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഷാസ്നേഹികളുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി ടീം മലയാളം മിഷൻ താനെ മേഖല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9821443647, 9987555159 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.