“ബിഗ് സ്ക്രീനിൽ ഫിഫ ഫൈനൽ ആവേശം; കായികപ്രേമികളെ വരവേൽക്കാൻ ന്യൂ ബോംബെ കേരളീയ സമാജം

by admin

നവിമുംബൈ : കാൽപന്തിന്റെ ലോകരാജാക്കന്മാരെ നിർണ്ണയിക്കുന്ന ആവേശപ്പോരാട്ടം ഒരുമിച്ച് ആസ്വദിക്കാൻ ഫുട്ബോൾ ആരാധകർക്കായി ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ഒരുങ്ങുന്നു.

ഫിഫ ഫുട്ബോൾ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ തത്സമയം കാണാനുള്ള വിപുലമായ സൗകര്യമാണ് സമാജം ഒരുക്കിയിരിക്കുന്നത്. ആവേശകരമായ ഫൈനൽ പോരാട്ടം ഒരുമിച്ച് ആസ്വദിക്കാൻ എല്ലാ കായികപ്രേമികളെയും സമാജം ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.

കളിയുടെ ആവേശവും കൂട്ടായ്മയുടെ സൗഹൃദവും പങ്കിടാൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം എത്തിച്ചേരാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

​കൂടുതൽ വിവരങ്ങൾക്ക് 9769824939 അല്ലെങ്കിൽ 97024 33394 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like