‘കൈക്കൂലിയില്ലാത്ത നവി മുംബൈ’: സർവീസുകൾക്ക് പണം ചോദിച്ചാൽ പണി തരാൻ എസിബി; പരാതിപ്പെടാനുള്ള വാട്സാപ്പ് നമ്പർ അറിയാം

by WhatsUp Mumbai

നവി മുംബൈ: സർക്കാർ ഓഫീസുകളിലെ അഴിമതി തടയാൻ ‘കൈക്കൂലിയില്ലാത്ത നവി മുംബൈ’ പദ്ധതിയുമായി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി). അഴിമതിക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എസിബി നവി മുംബൈ യൂണിറ്റ് പുറത്തുവിട്ടു.

സർക്കാർ ജീവനക്കാർ കൈക്കൂലി ചോദിച്ചാൽ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 99309 97700 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാം. താനെ എസിബി എസ്പി അസിഫ് ശെയ്ഖ്, നവി മുംബൈ എസിബി ഡിവൈഎസ്പി ശിവരാജ് മുളെ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

You may also like