ഐരോളി അയ്യപ്പക്ഷേത്രത്തിൽ 24, 25 തീയതികളിൽ പ്രത്യേക ചടങ്ങുകൾ

by WhatsUp Mumbai

നവിമുംബൈ : ഐരോളി അയ്യപ്പ ക്ഷേത്രസന്നിധിയിൽ വിവിധ ആത്മീയ-സാംസ്കാരിക ചടങ്ങുകൾ ഒക്ടോബർ 24, 25 (ശനി, ഞായർ) തീയതികളിലായി നടക്കും.

ശനിയാഴ്ച വൈകുന്നേരം 7.30-ന് ഭജനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാത്രി 8.30-ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും. രാത്രി 8.45-ന് കൂട്ടപ്രാർത്ഥനയും 9 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 10 മണി മുതൽ സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ ചടങ്ങുകൾ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9820835724 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like