അമ്മയുടെ കൊലപാതകത്തിൽ പ്രതിയായ മകൾക്ക് ജാമ്യം; സഹോദരന്റെ സംരക്ഷണയിൽ ചികിത്സ തുടരാൻ കോടതി നിർദ്ദേശം

by WhatsUp Mumbai

മുംബൈ: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 41 വയസ്സുകാരിക്ക് മുംബൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിക്ക് ഗുരുതരമായ ‘ബൈപോളാർ ഡിസോർഡർ’ (Bipolar Disorder) ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അഡീഷണൽ സെഷൻസ് ജഡ്ജി എം.ജി. ദേശ്പാണ്ഡെ (M.G. Deshpande) അംഗീകരിക്കുകയായിരുന്നു. രോഗബാധിതയായ പ്രതിയെ ജയിലിൽ അടയ്ക്കുന്നത് മാനസികാവസ്ഥ കൂടുതൽ വഷളാക്കുമെന്നും ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രൊസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തുവെങ്കിലും നിയമപ്രകാരം സ്ത്രീകൾക്കും രോഗബാധിതർക്കും ഇളവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സഹോദരന്റെ സംരക്ഷണയിൽ കഴിയണം, കൃത്യമായ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

You may also like