എസ്.എൻ.ഡി.പി യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭരണസമിതി

by WhatsUp Mumbai

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) സാകിനാക്ക ശാഖായോഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 26-ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ചാണ് 2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്.

ശാഖാ പ്രസിഡന്റായി മനോഹരൻ എസ്., വൈസ് പ്രസിഡന്റായി സുദർശന പണിക്കർ, സെക്രട്ടറിയായി സുധാകരൻ കെ.കെ എന്നിവരെയും യൂണിയൻ കമ്മിറ്റി അംഗമായി തിലകൻ പി.വിയെയും തെരഞ്ഞെടുത്തു.

ടി.കെ അശോകൻ, എ.വി ശ്രീനിവാസൻ, വിനോദ് കുമാർ, ലിജു എ.ആർ, ഷീല അശോകൻ, രാധാമണി സുരേഷ്, ഷിജി ശിവദാസൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കനകലത ശ്രീനിവാസൻ, ഷീജ സദാനന്ദൻ, പി.ബി ശ്രീനിവാസൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. യൂണിയൻ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.

You may also like