സാംഗ്ലി: പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി കൂട്ടായ്മയായ കേരള സമാജം സാംഗ്ലിയുടെ 25-ാം വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ D.MA ഹാളിൽ പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. സമാജം പ്രസിഡന്റ് അർഷദ് കെ.പിയുടെ അധ്യക്ഷതയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
സമാജം സെക്രട്ടറി ഷൈജു വി.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സമാജം കലാകാരികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും, അംഗങ്ങൾ തന്നെ തയ്യാറാക്കിയ ഓണസദ്യയും, വടംവലിയും പൂക്കളവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
ചടങ്ങിൽ S.S.C, H.S.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെയും മറ്റ് പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച അംഗങ്ങളെയും പാരിതോഷികം നൽകി ആദരിച്ചു.
സമാജത്തിന്റെ മുൻ പ്രസിഡന്റുമാരായ സുരേഷ് കുമാർ ടി., ജി. മധുകുമാർ നായർ, പ്രസാദ് നായർ, ഫാ. ബ്ലെസൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമാജം ട്രഷറർ സിമ്മി ദിലീപ് യോഗത്തിൽ നന്ദി അറിയിച്ചു.
