125
താനെ : ഓഗസ്റ്റ് ക്രാന്തി ദിനത്തിൽ സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്ക് പ്രണാമമർപ്പിക്കാനും ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമായി താനെ സിറ്റി ജില്ലാ കോൺഗ്രസ് കമ്മിറ്റി ചടങ്ങ് സംഘടിപ്പിക്കുന്നു. ഭരണഘടനയുടെ ആമുഖം കൂട്ടമായി വായിക്കുന്നതിനൊപ്പം ഡോ. ബാബാസാഹബ് അംബേദ്കറുടെ സ്മൃതിശില്പത്തിൽ പുഷ്പാർച്ചനയും നടക്കും.
ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 10.30-ന് താനെ കളക്ടറേറ്റിന് മുന്നിലെ കോർട്ട് നാക്ക, അശോക് സ്തംഭ് എന്നിവിടങ്ങളിലാണ് പരിപാടി. താനെ സിറ്റി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഹുൽ കർഭാരി പിംഗളെയാണ് ഇക്കാര്യം പത്ര കുറിപ്പിലൂടെ അറിയിച്ചത്.