സാമൂഹിക പ്രവർത്തകൻ കെ. വൈ. സുധീറിന്റെ പിതാവ് കുന്നുതറയിൽ യശോധരൻ നിര്യാതനായി

by admin

മുംബൈ : മഹാരാഷ്ട്രയിലെയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ. വൈ. സുധീറിന്റെ പിതാവ് ഹരിപ്പാട് കരുവാറ്റ തെക്ക് കുന്നുതറയിൽ യശോധരൻ (96) സ്വവസതിയിൽ വെച്ച് നിര്യാതനായി. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. മക്കൾ (അഡ്വക്കേറ്റ് കെ വൈ സുധീന്ദ്രൻ. കെ വൈ സുരേഷ്. കെ വൈ സുധീർ. കെ വൈ സുർജിത്.)

സംസ്കാര ചടങ്ങുകൾ ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കരുവാറ്റ തെക്ക് കുന്നുതറയിലുള്ള വസതിയിൽ വെച്ച് നടക്കും.

റായ്ഗഡിൽ നാഗോത്താനെയിൽ താമസിക്കുന്ന കെ. വൈ. സുധീറും കുടുംബവും ഇന്ന് രാത്രി 9 മണിക്ക് നവി മുംബൈ എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും.

You may also like