വസായ് ഹിന്ദു മഹാ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു

by WhatsUp Mumbai

വസായ്: 2027 ജനുവരി 9, 10 തീയ്യതികളിൽ നടക്കുന്ന വസായ് ഹിന്ദു മഹാ സമ്മേളനത്തിൻ്റെ പോസ്റ്റർ മുത്തപ്പൻ വെള്ളാട്ട സന്നിധിയിൽ നടന്നു.മുൻ കെ എൻ എസ് എസ് പ്രസിഡണ്ട് കെ ജി കെ കുറുപ്പ് വസായ് നായർ വെൽഫേർ അസോസിയേഷൻ പ്രസിഡണ്ട് പ്രഭാ പി നായർ ജനറൽ സെക്രട്ടറി ഒ.സി രാജ്കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മുത്തപ്പൻ അനുഗ്രഹം നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. 

ഹിന്ദുമഹാ സമ്മേളനത്തിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസി ശ്രേഷ്ഠൻമാരും ഹിന്ദു സംഘടന പ്രതിനിധികളും പങ്കെടുക്കും.
9 ന് രാവിലെ പത്ത് മണിക്ക് മുൻ എം പി സാധ്വി പ്രജ്ഞസിങ്ങ് താക്കൂർ ഹൈന്ദവ സമ്മേളനം ഉൽഘാടനം ചെയ്യും. തുടർന്ന് മുംബൈയിലെ വിവിധ നാരായണീയം ഗ്രൂപ്പകൾ ചേർന്നുള്ള നാരായണീയ മഹാ പർവ്വം വൈകുന്നേരം യുവ സമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും.തുടർന്ന് മലയാലപ്പുഴ തന്ത്രി സുരേഷ് ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ മഹാ ഭഗവതി സേവ നടക്കും. 

രണ്ടാം ദിവസം സന്യാസി സമ്മേളനം മഹാമണ്ഡലേശ്വർ സാധു ആനന്ദവനം ഭാരതി ഉൽഘാടനം ചെയ്യും. വൈകുന്നേരം ശോഭയാത്രയോടെ പരിപാടികൾ സമാപിക്കുമെന്നും നവംബർ ആദ്യവാരത്തിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുഖ്യസംഘാടകനായ കെ.ബി ഉത്തം കുമാർ അറിയിച്ചു.

You may also like