താനെ : കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ ശാസ്ത്ര ലേഖകനും കഥാകൃത്തുമായ ശ്രീപ്രസാദ് വടക്കേപ്പാട്ട് വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ചു. ഡോ. മാധവ് മല്യ, വിജു ചിറയിൽ എന്നിവരായിരുന്നു സെമിനാറിലെ പാനലിസ്റ്റുകൾ.

സെമിനാറിനു ശേഷം നടന്ന ചർച്ചയിൽ പാനലിസ്റ്റുകളുമായി സദസ്സിൽ നിന്ന് നിരവധി പ്രമുഖർ സംവദിച്ചു. ജ്യോതിലക്ഷ്മി നമ്പ്യാർ, ഉദയകുമാർ മാരാർ, ലളിതാ മേനോൻ, കെ. യു. അബ്രഹാം, മുരളി വട്ടേനാട്, എ. സതീഷ് കുമാർ, രമേഷ് നാരായണൻ, തുളസി മണിയാർ, കാട്ടൂർ മുരളി, പി. വിശ്വനാഥൻ, ജയ മോഹൻദാസ്, ദീപാ വിനോദ് കുമാർ, ഡോ. രാധാകൃഷ്ണൻ, ജോയ് ഗുരുവായൂർ, സന്തോഷ് പല്ലശ്ശന, കെ വി എസ് നെല്ലുവായ്, ഡോ. ആതിര നായർ, ശ്യാമ നമ്പ്യാർ, സവിത മോഹൻ, അഞ്ജലി നായർ, ഇന്ദിരാമ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
