മാട്ടുംഗയിലെ ഗണേശോത്സവത്തിന് 10 ലക്ഷത്തിന്റെ പൂപ്പന്തൽ; അനന്തശയന രൂപമടക്കം 4 തീമുകളുമായി തമിഴ്‌നാട്ടിലെ കലാകാരന്മാർ

by WhatsUp Mumbai

മുംബൈ: മാട്ടുംഗയിലെ പൂ വ്യാപാരികൾ ഇത്തവണത്തെ ഗണേശോത്സവത്തിൽ തങ്ങളുടെ ഗണപതി വിഗ്രഹ അലങ്കാരത്തിനായി 10 ലക്ഷം രൂപയുടെ പൂക്കൾ ഉപയോഗിക്കുന്നു. 12 ദിവസം നീളുന്ന ആഘോഷത്തിനിടെ 4 വേറിട്ട തീമുകളിലാണ് അലങ്കാരം മാറ്റുന്നത്.

​54-ാം ഗണേശോത്സവം ആഘോഷിക്കുന്ന മാട്ടുംഗ ഫ്ലവർ മർച്ചന്റ്സ് അസോസിയേഷൻ, അലങ്കാരങ്ങൾക്കായി തമിഴ്നാട്ടിലെ സേലത്തുനിന്നുള്ള 6 വിദഗ്ധരെയാണ് എത്തിച്ചിരിക്കുന്നത്. ആദ്യ അലങ്കാരം മഹാവിഷ്ണുവിന്റെ അനന്തശയന രൂപത്തിലുള്ളതാണെന്ന് അസോസിയേഷൻ സെക്രട്ടറി ആർ അറുമുഘം പറഞ്ഞു.

​ഓരോ അലങ്കാരത്തിനും 250 കിലോഗ്രാം പൂക്കൾ വീതം ആവശ്യമാണെന്നും ആഘോഷത്തിന്റെ ആകെ ചെലവ് 15 ലക്ഷം രൂപ കവിയുമെന്നും പ്രസിഡന്റ് പി സുബ്ബയ്യ വ്യക്തമാക്കി. ബാഹ്യ സംഭാവനകൾ സ്വീകരിക്കാതെ അസോസിയേഷനിലെ 45 വ്യാപാരികൾ ചേർന്നാണ് ഈ ചെലവുകൾ പങ്കിടുന്നത്.

You may also like