സോപാന സംഗീതവും വർണ്ണാഭമായ കലാപരിപാടികളും; ഗുരുദേവഗിരിയിൽ 172-ാമത് ഗുരുജയന്തി ആഘോഷിച്ചു

by WhatsUp Mumbai

നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂൾ ഈസ്റ്റ് , നെരൂൾ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മറ്റിയുടേയും സംയുക്‌താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാമത് തിരുജയന്തി വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. 

നെരൂൾ  സിനിമാ നടൻ നിർമൽ പാലാഴി മുഖ്യാതിഥിയായിരുന്നു. സിനിമാ നിർമാതാവ് മുരളി മാട്ടുമ്മൽ വിശിഷ്ടാതിഥിയും.  പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരി ഗോവിന്ദനും സംഘവും ഗുരുദേവ കൃതികളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ സോപാന സംഗീതം ആലപിച്ചു. സമിതി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച  കലാപരിപാടികൾ, ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഗുരുകൃപാലയം ലഘുനാടകം, സാംസ്‌കാരിക സമ്മേളനം , മെറിറ്റ് അവാർഡ് വിതരണം, ചതയസദ്യ എന്നിവയുമുണ്ടായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ സമിതി വൈ. ചെയർമാൻ എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് എം. ഐ.ദാമോദരൻ,  ചെയർമാൻ എൻ. മോഹൻദാസ് , , ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി.കെ. പവിത്രൻ, വനിതാ വിഭാഗം സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ,  നിർമൽ പാലാഴി, മുരളി മാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു.
 വി.പി. പ്രദീപ് കുമാർ സ്വാഗതവും കെ. സുനിൽകുമാർ കൃതജ്ഞതയും പറഞ്ഞു. സമിതി സാംസ്‌കാരിക വിഭാഗം സെക്രട്ടറികൂടിയായ രാധാകൃഷ്ണ പണിക്കർ പരിപാടികൾ നിയന്ത്രിച്ചു.

You may also like