കെ.എസ്.ഡി.സാഹിത്യസായാഹ്നം ഓഗസ്റ്റ് 9-ന്; എം. ചന്ദ്രശേഖരന്റെ ‘കഥ’ പ്രകാശനം ചെയ്യും

by WhatsUp Mumbai

ഡോംബിവ്‌ലി: കേരളീയ സമാജം  ഡോംബിവ്‌ലി സാഹിത്യവേദിയുടെ ഓഗസ്റ്റ് മാസത്തിലെ സാഹിത്യസായാഹ്നം ഓഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 4:30-ന് നടക്കും. പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ ഏഴാംനിലയിലുള്ള എസി ഹാളാണ് സംഗമത്തിന് വേദിയാകുന്നത്.

സാഹിത്യകാരൻ ശ്രീ. മുരളി വട്ടേനാട്ട് രചിച്ച രണ്ടു കഥകളുടെ അവലോകനവും ചർച്ചയുമാണ് ചടങ്ങിലെ പ്രധാന ആകർഷണം. സമാജം ആർട്ട്സ് & കൾച്ചർ സെക്രട്ടറി കെ. കെ സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, കവിയും കഥാകൃത്തുമായ ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്യും.

മുൻ സമാജാംഗവും കഥാകൃത്തുമായിരുന്ന പരേതനായ എം. ചന്ദ്രശേഖരന്റെ രണ്ടാമത്തെ കഥാസമാഹാരമായ “കഥ”യുടെ പ്രകാശനകർമ്മവും ചടങ്ങിൽ നടക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് പുസ്തക പ്രകാശനം നിർവ്വഹിക്കുന്നത്.

You may also like