9
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തനിക്ക് ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തിയ 36 ദിവസത്തെ സമരം പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് അടുത്തിടെ പിൻവലിച്ചത്. എന്നാൽ ഇതിനുപിന്നാലെ ബിജെപിയിൽ ചേരാൻ സമ്മർദ്ദമുണ്ടെന്നും എന്നാൽ അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.