ഭക്ഷണസാധനങ്ങൾക്ക് മുകളിലൂടെ എലി ഓടുന്നു; താണെയിലെ ഫുഡ് സ്റ്റാൾ പൂട്ടിച്ച് റെയിൽവേ

by WhatsUp Mumbai

മുംബൈ: എഫ്‌ഡിഎ ഇടപെടലിന് പിന്നാലെ റെയിൽവേ നടത്തിയ പരിശോധനയിൽ താണെ റെയിൽവേ സ്റ്റേഷനിലെ ഫുഡ് സ്റ്റാൾ പൂട്ടിച്ച് സീൽ ചെയ്തു. ഭക്ഷണസാധനങ്ങൾക്കിടയിലൂടെ എലി സ്വതന്ത്രമായി വിഹരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

വീഡിയോ ദൃശ്യങ്ങൾ വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ അധികൃതർ സ്റ്റാൾ ഉടൻ അടപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്റ്റേഷനുകളിലെ മറ്റ് കാന്റീനുകളിലും ശുചിത്വം ഉറപ്പാക്കാൻ റെയിൽവേ വ്യാപകമായ പരിശോധന (Hygiene Drive) ആരംഭിച്ചു.

You may also like