ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിതർപ്പണവും തിലഹോമവും ആഗസ്റ്റ് 12ന്; വിപുലമായ സൗകര്യങ്ങൾ

by WhatsUp Mumbai

നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവഗിരിയിൽ ആഗസ്റ്റ് 12-ന് പിതൃബലിതർപ്പണവും തിലഹോമവും നടക്കും. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃബലിതർപ്പണം ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 12 മണി മുതൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള തിലഹോമവും ഉണ്ടായിരിക്കും.

ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിതർപ്പണവും തിലഹോമവും ആഗസ്റ്റ് 12ന്; വിപുലമായ സൗകര്യങ്ങൾ ​നവിമുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവഗിരിയിൽ ആഗസ്റ്റ് 12-ന് പിതൃബലിതർപ്പണവും തിലഹോമവും നടക്കും. പുലർച്ചെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃബലിതർപ്പണം ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 12 മണി മുതൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായുള്ള തിലഹോമവും ഉണ്ടായിരിക്കും.

​കഴിഞ്ഞ വർഷത്തെ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രഭാരവാഹികൾ ഒരുക്കിയിട്ടുള്ളത്. ബലിതർപ്പണത്തിന് ശേഷം ഭക്തർക്കായി ലഘുഭക്ഷണവും ഉണ്ടായിരിക്കും. ദൂരദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് തലേദിവസം തന്നെ വന്ന് താമസിക്കുന്നതിനായി ഗുരുദേവഗിരിയിലെ ഹാളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
​കൂടുതൽ വിവരങ്ങൾക്കും പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
​7304085880
​98201 65311
​83693 12803
​9892045445

You may also like