80
മുംബൈ: യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിലുള്ള 8 കോച്ചുകൾക്ക് പകരം 16 കോച്ചുകളാക്കി സർവീസ് വിപുലീകരിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
മുംബൈ സിഎസ്എംടി (CSMT), ഗോവ മഡ്ഗാവ് (Madgaon) സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ഈ സെമി ഹൈസ്പീഡ് ട്രെയിനിൽ നിലവിൽ 105 ശതമാനത്തിലധികം യാത്രക്കാരാണ് (Passenger occupancy) ഉള്ളത്. സീറ്റുകൾ കിട്ടാത്ത അവസ്ഥയും വെയ്റ്റിംഗ് ലിസ്റ്റിലെ തിരക്കും ഒഴിവാക്കാനാണ് അടിയന്തരമായി കോച്ചുകൾ വർധിപ്പിക്കുന്നത്.
നിലവിൽ മൺസൂൺ സമയക്രമം അനുസരിച്ച് ആഴ്ചയിൽ മൂന്ന് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കോച്ചുകൾ കൂട്ടുന്നതോടെ ഈ റൂട്ടിലെ കനത്ത യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.