ചൂടിൽ വെന്തുരുകി മുംബൈ നഗരം; ജൂൺ 19 വരെ ആശ്വാസമില്ല, വില്ലനായി കാലവർഷത്തിന്റെ മെല്ലെപ്പോക്ക്!

by WhatsUp Mumbai

മുംബൈ: മുംബൈ നഗരത്തെ വിയർപ്പുമുട്ടിക്കുന്ന കനത്ത ചൂടും അസഹനീയമായ ഈർപ്പമുള്ള കാലാവസ്ഥയും വരും ദിവസങ്ങളിലും തുടരും. നഗരത്തിൽ നിലവിലുള്ള പ്രത്യേക ജാഗ്രതാ നിർദേശം ജൂൺ 19 വരെ നീട്ടിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കാലവർഷം പ്രതീക്ഷിച്ചതിലും വൈകുന്നതാണ് മുംബൈയിലും സമീപ ജില്ലകളിലും ചൂട് വൻതോതിൽ വർധിക്കാൻ കാരണമായത്.

അറബിക്കടലിൽ മൺസൂൺ സജീവമാണെങ്കിലും മഹാരാഷ്ട്രയിലേക്കുള്ള അതിന്റെ മുന്നേറ്റം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ജൂൺ 19-നും 20-നും ഇടയിൽ മാത്രമേ മൺസൂൺ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ വിലയിരുത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം നിലവിൽ മഹാരാഷ്ട്രയ്ക്ക് മുകളിൽ കാര്യമായ മഴമേഘങ്ങൾ ഇല്ല. പ്രതികൂലമായ കാറ്റിന്റെ ഗതിയാണ് മഴയ്ക്ക് തടസ്സമാകുന്നത്. ജൂൺ 19 വരെ മുംബൈയിലും താനെയിലും ഇടിമിന്നലോട് കൂടിയ നേരിയ പ്രീ-മൺസൂൺ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, കനത്ത ചൂടിൽ നിന്നും വിയർപ്പിൽ നിന്നും തത്കാലം പൂർണ്ണമായ ആശ്വാസമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You may also like