219
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വ്യാഴാഴ്ച വിവാഹിതനായി. സാനിയ ചന്ദോക്കാണ് വധു. മുംബൈയിലെ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്
വിവാഹത്തിൽ ബോളിവുഡ് ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നടൻ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ഫർഹാൻ അക്തർ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ തുടങ്ങി നിരവധി പേർ നവദമ്പതികളെ ആശംസിക്കാൻ ചടങ്ങിൽ എത്തിയിരുന്നു.
സമീപബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി. വിവാഹചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.