മഹാരാഷ്ട്രയിലെ ട്രക്ക് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

by WhatsUp Mumbai

മുംബൈ : ഇ-ചലാൻ സംവിധാനത്തെതിരെ മഹാരാഷ്ട്രയിലെ ട്രക്ക് ഡ്രൈവർ സംഘടനകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.

വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായി ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്.
ഇ-ചലാൻ സംവിധാനത്തിൽ അന്യായമായി പിഴ ചുമത്തുന്നുവെന്നും ഇതിലൂടെ ഡ്രൈവർമാർക്ക് വലിയ സാമ്പത്തികഭാരം ഉണ്ടാകുന്നുവെന്നും ആരോപിച്ചാണ് ഗതാഗത സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്.

സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ അറിയിച്ചു. ഇതോടെയാണ് ട്രക്ക് ഡ്രൈവർ സംഘടനകൾ അനിശ്ചിതകാല സമരം പിൻവലിച്ചത്.

ഇ-ചലാൻ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി സംഘടനകൾ അറിയിച്ചു.

You may also like