മുംബൈ–നവി മുംബൈ യാത്ര ഇനി 40 മിനിറ്റിൽ; ഇലക്ട്രിക് വാട്ടർ ടാക്സി മാർച്ച് 10 മുതൽ

by WhatsUp Mumbai

മുംബൈയിലെ ഗതാഗത രംഗത്ത് പുതിയ മാറ്റമായി ഇലക്ട്രിക് വാട്ടർ ടാക്സികൾ നഗരത്തിലെത്തി. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഈ ജലഗതാഗത സേവനം മാർച്ച് 10 മുതൽ ആരംഭിക്കാനാണ് സാധ്യത.

ആദ്യഘട്ടത്തിൽ ദക്ഷിണ മുംബൈയിലെ ഡൊമസ്റ്റിക് ക്രൂയിസ് ടെർമിനലിനും നവി മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി (ജെ.എൻ.പി.എ) തമ്മിലാണ് സർവീസ് നടത്തുക. ഇതോടെ മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാസമയം ഏകദേശം 40 മിനിറ്റായി കുറയും.

എയർ കണ്ടീഷൻ സൗകര്യമുള്ള ഈ ഇലക്ട്രിക് ബോട്ടുകൾ മസഗോൺ ഡോക്ക് ഷിപ്‌യാർഡിലാണ് നിർമ്മിച്ചത്. ഭാരത് ഫ്രെയ്റ്റ് ഗ്രൂപ്പാണ് സർവീസ് നടത്തുക. ഓരോ യാത്രയ്ക്കും ഏകദേശം 100 രൂപ നിരക്ക് നിശ്ചയിക്കാനാണ് പദ്ധതി.

പരിസ്ഥിതിക്ക് സൗഹൃദമായ ഈ സംവിധാനം നഗരത്തിലെ റോഡ് ഗതാഗതഭാരം കുറയ്ക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

You may also like