154
ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ചടങ്ങിൽ താനെ മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായി പങ്കെടുക്കും.
കോർപ്പറേറ്റർ ഡോ. ദർശന യോഗേഷ് ജാൻകർ, മുൻ കോർപ്പറേറ്റർ സംഗീത പാട്ടിൽ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. പരിപാടിയുടെ ഭാഗമായി യൂണിറ്റിലെ വനിതാ കൗൺസിലർമാരെയും മുതിർന്ന വനിതാ അംഗങ്ങളെയും ആദരിക്കും.
ഉച്ചഭക്ഷണത്തിന് ശേഷം വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടക്കും.