ദേശീയപാതയോരങ്ങളിൽ ലോകോത്തര ശുചിമുറി സൗകര്യങ്ങൾ; രാജ്യവ്യാപക പദ്ധതിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

by WhatsUp Mumbai

മുംബൈ : ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർക്കായി ടോൾ പ്ലാസകളിൽ ലോകോത്തര നിലവാരത്തിലുള്ള പൊതു ശുചിമുറികൾ നിർമ്മിക്കാൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). നിലവിലുള്ള ശുചിമുറികൾ പുതുക്കിപ്പണിയുന്നതിനൊപ്പം തദ്ദേശീയവും പരിസ്ഥിതി സൗഹൃദവുമായ മാതൃകയിൽ പുതിയവ നിർമ്മിക്കുകയും ചെയ്യും.

കൃത്യമായ പരിപാലനം ഉറപ്പാക്കാൻ ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) സാങ്കേതികവിദ്യ വഴി തത്സമയ പരിശോധന നടപ്പിലാക്കും. എൻ.എച്ച്.എ.ഐയുടെ ‘രാജ്മാർഗ്‌യാത്ര’ (Rajmargyatra) മൊബൈൽ ആപ്പിലൂടെ ലഭിക്കുന്ന യാത്രക്കാരുടെ പ്രതികരണങ്ങൾ കൂടി വിലയിരുത്തിയാകും കരാർ ഏജൻസികൾക്ക് പണം നൽകുക.

2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമം അനുസരിച്ച് ഭിന്നശേഷിക്കാർക്ക് സുഗമമായി ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മാണം. ശുദ്ധജല വിതരണത്തിനൊപ്പം വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്.

You may also like