വനിതകളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണം: മീരാറോഡ് ഗുരു സെന്ററിൽ ബോധവത്കരണ പരിപാടി ഓഗസ്റ്റ് 23-ന്

by WhatsUp Mumbai

മീരാറോഡ് :ശ്രീനാരായണ മന്ദിരസമിതി മീരാറോഡ് – ദഹിസർ – ഭയന്ദർ യൂണിറ്റ്  വി ഹെൽപ് ഫൗണ്ടേഷൻ മുംബൈ യുമായി സഹകരിച്ച്  ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ മീരാ റോഡ് ഗുരു സെൻ്റർ ഹാളിൽ വനിതാ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സ്ത്രീകളുടെ ശാരീരിക, വൈകാരിക, മാനസിക ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് പ്രശസ്തരായ വിദഗ്ധർ നയിക്കുന്ന വിജ്ഞാനപ്രദമായ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരിക്കുമെന്നും
സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രയോജനപ്രദമായ രീതിയിൽ നടത്തുന്ന ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി സുമിൻസോമൻ അറിയിച്ചു.

ഡോ. കീർത്തന ആൻ മാത്യു, ഡോ. വിധു വാസുദേവ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 
98928 84522 (സുമിൻ സോമൻ) എന്ന നമ്പറിൽ ബന്ധപ്പെടാം.

You may also like