പൂനെയിൽ അദ്ധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ പിടിയിൽ

by WhatsUp Mumbai

​പൂനെ : പൂനെയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് 12 അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഓൺലൈനിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ സൈബർ പൊലീസ് കണ്ടെത്തി.  ​ക്ലാസിൽ വെച്ച് വഴക്കുപറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇത്തരത്തിൽ ചിത്രങ്ങൾ നിർമ്മിച്ചതെന്ന് വിദ്യാർത്ഥികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.  സീനിയർ ഇൻസ്പെക്ടർ സ്വപ്നാലി ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകിയത്. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു.

You may also like