​കാത്തിരിപ്പിന് വിരാമം; 13 ദിവസം വൈകി മുംബൈയിൽ കാലവർഷമെത്തിയതായി കാലാവസ്ഥ വകുപ്പ്

by WhatsUp Mumbai

മുംബൈ: കാത്തിരിപ്പുകൾക്ക് ഒടുവിൽ മുംബൈ നഗരത്തിൽ കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിശ്ചയിച്ച സമയത്തേക്കാൾ 13 ദിവസത്തോളം വൈകിയാണ് ഇത്തവണ മൺസൂൺ മുംബൈ തീരത്തെ തൊട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ്‌ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. വരും ദിവസങ്ങളിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. വൈകിയെത്തിയ മൺസൂൺ വരും ദിവസങ്ങളിൽ മുംബൈയുടെ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ.

You may also like