കനത്ത ചൂടും മലിനീകരണവും ഒരുമിച്ച്; മുംബൈയിൽ ജാഗ്രത നിർദേശം

by

 

മുംബൈ: നഗരത്തിൽ അടുത്ത ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം വായു മലിനീകരണ നിലയും ഉയരുന്ന സാഹചര്യമാണ് നഗരത്തിൽ ആശങ്കയാകുന്നത്.

കടൽക്കാറ്റ് കുറഞ്ഞതും താപനില ഉയർന്നതുമാണ് ചൂട് വർധിക്കാൻ പ്രധാന കാരണം എന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഇതോടെ പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രികളിൽ കൂടുതലായ ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഇതിനിടെ നഗരത്തിലെ ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) ഉയർന്ന നിലയിലാണ്. മലിനീകരണം കൂടുന്നതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.

ചൂടും മലിനീകരണവും കൂടുന്ന സാഹചര്യത്തിൽ മുതിർന്നവരും കുട്ടികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത ചൂട് അനുഭവപെടുന്ന ഉച്ച സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും കൂടുതൽ വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

You may also like