ശ്രീനാരായണ മന്ദിരസമിതി താനേ ഗുരുസെന്റർ ഇരുപതാമത് വാർഷികം: വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി

by WhatsUp Mumbai

താനെ: ശ്രീനാരായണ മന്ദിരസമിതി താനേ ഗുരുസെന്ററിന്റെ ഇരുപതാമത് വാർഷികം ഒക്ടോബർ 22 വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. പരിപാടികളുടെ വിവരങ്ങൾ സോണൽ സെക്രട്ടറി വി. വി. മുരളീധരൻ, യൂണിറ്റ് സെക്രട്ടറി അനീഷ്കുമാർ എന്നിവർ അറിയിച്ചു.

രാവിലെ 6-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 7.30-ന് ഗുരുപൂജ, 8-ന് ശാന്തി ഹവനം, 9-ന് വനിതാ വിഭാഗം നടത്തുന്ന ഗുരുഭാഗവത പാരായണം എന്നിവ നടക്കും. 11-ന് ഷീജാ മാത്യു നടത്തുന്ന പ്രഭാഷണം, 12-ന് പുഷ്‌പാഭിഷേകം, മഹാഗുരുപൂജ എന്നിവയും ഉച്ചയ്ക്ക് 1-ന് മഹാപ്രസാദ വിതരണവും ഉണ്ടാകും. ശശി ശാന്തി പൂജാ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഉച്ചയ്ക്ക് 2 മുതൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും. 2025-26 അധ്യയന വർഷത്തിൽ നടന്ന എസ്.എസ്.സി. മുതൽ പി.ജി., എൻജിനീയറിങ് വരെയുള്ള പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കാണ് അവാർഡുകൾ നൽകുന്നത്. അർഹരായ കുട്ടികൾ മാർക്ക്‌ലിസ്റ്റ് അടക്കമുള്ള അപേക്ഷകൾ 20-ന് മുൻപായി ഗുരുസെന്ററിൽ എത്തിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ

9969562837
9833112970.

You may also like