വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാല ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. വസായ് റോഡ് വെസ്റ്റിലുള്ള ബി. കെ. എസ്. സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ശിൽപ്പശാല ക്രമീകരിച്ചിരിക്കുന്നത്. സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരൻ വി. ആർ. സുധീഷ് മുഖ്യാതിഥിയായിരിക്കും. സി. പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. സജിത് ഏവൂരേത്ത് എന്നിവർ പങ്കെടുക്കും.
കവിത, ചെറുകഥ രചനാ മത്സരങ്ങൾ
ശിൽപ്പശാലയോടനുബന്ധിച്ച് കവിത, ചെറുകഥ രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിനായുള്ള ചെറുകഥകൾ പേജിന്റെ ഒറ്റപ്പുറത്ത് മാത്രം എഴുതിയതായിരിക്കണം. പതിനഞ്ച് പേജിൽ കവിയരുതെന്നും നിബന്ധനയുണ്ട്. രചനകൾ ജൂലൈ 30-ന് മുമ്പായി ഷോപ്പ് നമ്പർ 1, ഗ്രീൻ പാർക്ക്, ശാസ്ത്രി നഗർ, വസായ് വെസ്റ്റ് 401202 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും ലഭിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രാജേന്ദ്രൻ കുറ്റൂർ, എ. എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ സമിതികൾ പ്രവർത്തിച്ചുവരുന്നു. ശിൽപ്പശാലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.