ഉള്ളിവില കിലോയ്ക്ക് 70 രൂപ വരെ ഉയർന്നു: സാധാരണക്കാർ ദുരിതത്തിൽ

by WhatsUp Mumbai

നവി മുംബൈ: നവി മുംബൈ എപിഎംസി (APMC) മൊത്തവ്യാപാര വിപണിയിൽ ഉള്ളിവില കിലോയ്ക്ക് 52-53 രൂപയായി ഉയർന്നതോടെ ചില്ലറവിപണിയിൽ കിലോയ്ക്ക് 65 മുതൽ 70 രൂപ വരെയായി. വിവിധ കേന്ദ്രങ്ങളിലുണ്ടായ മഴക്കെടുതിയും വിളനാശവുമാണ് വിതരണം കുറയാനും വില ഉയരാനും കാരണം.

നിലവിൽ 150 ട്രക്ക് ഉള്ളിയാണ് വിപണിയിലെത്തിയത്. പുതിയ വിളവ് എത്തുന്നതുവരെ ഉയർന്ന വില തുടരുമെന്ന് വ്യാപാരികൾ അറിയിച്ചു. വിലക്കയറ്റം കുടുംബ ബജറ്റിനെ ബാധിച്ചതായി വീട്ടമ്മയായ മലയാളിയായ രാജേഷ് നായർ പറഞ്ഞു. ഡൽഹി, ബെംഗളൂരു വിപണികളിലും ഉള്ളിവില 50 രൂപ കടന്നിട്ടുണ്ട്.

You may also like