‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’; ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ ട്രെൻഡിംഗായി ‘മഖി ജനതാ പാർട്ടി’

by WhatsUp Mumbai

ന്യൂഡൽഹി: ഡൽഹിയിലെ പൊതുഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ട’ എന്ന പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘മഖി ജനതാ പാർട്ടി’ (MJP). ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ ഈ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്.

ആര്യൻ എന്ന വിദ്യാർഥി ആരംഭിച്ച പേജ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. അക്കൗണ്ട് തുടങ്ങി 72 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം വ്യൂസും 3.3 ലക്ഷത്തിലധികം ഫോളോവേഴ്‌സും നേടാൻ എംജെപിക്ക് സാധിച്ചതായി അണിയറപ്രവർത്തകർ അവകാശപ്പെട്ടു.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച ഐസ അംഗം നേഹ ബോറയ്ക്കും കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കും മഖി ജനതാ പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
​

You may also like