നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ

by WhatsUp Mumbai

നാസിക്: നാസിക് കേരള സേവാ സമിതിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 26, 27 തീയതികളിൽ ഉപനഗറിലെ ഇച്ഛാമണി ഹാളിൽ വെച്ച് നടക്കും. 

ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനവും സമിതി അംഗങ്ങളുടെ കലാപരിപാടികളും നടക്കും. ഞായറാഴ്ച രാവിലെ പൂക്കളം, ചെണ്ടമേളവും പുലികളിയുമായി മാവേലിയെ വരവേൽക്കൽ, സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടാകും. തുടർന്ന് ജയപ്രസാദ് നെടുമങ്ങാടും സംഘവും അവതരിപ്പിക്കുന്ന മോഹൻലാൽ ഫിഗർ ഷോയും ഓർക്കസ്ട്രയും അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയോടെയും വടംവലിയോടെയും ആഘോഷങ്ങൾ സമാപിക്കും.

You may also like