13
മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാമത് വാർഷികവും ഓണാഘോഷവും ‘ഒന്നിച്ചോണം പൊന്നോണം 2026’ എന്ന പേരിൽ സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ സമാജം ഹാളിൽ നടക്കും.
വൈകിട്ട് 7-ന് ആരംഭിക്കുന്ന 28-ാം വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് സി പി സുധാകരൻ അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരൻ പി കെ മാധവൻ എറണാകുളം, കൊങ്കൺ യാത്ര വേദി മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ കെ വൈ സുധീർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഡാൻസ്, സ്ത്രീകളുടെ കൈകൊട്ടിക്കളി, പുരുഷന്മാരുടെ തിരുവാതിര, ഗാനമേള എന്നിവ അരങ്ങേറും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ബൈനു പി ജോർജ് അറിയിച്ചു.