മധ്യപൂർവ സംഘർഷം ; വിദേശത്തെ ഇന്ത്യക്കാരുടെ സുരക്ഷ മുൻഗണനയിൽ, മുംബൈ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശം

by WhatsUp Mumbai

മുംബൈ : ഗൾഫ് മേഖലയിൽ ഉയർന്നിരിക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ച് മുംബൈ ഭരണകൂടം പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യത്തിൽ അതീവ സൂക്ഷ്മത പാലിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

മുംബൈ ജില്ലാ ഭരണകൂടം പ്രത്യേകിച്ച് ഇസ്രായേൽ , ഇറാൻ , ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കണം. തിരക്കേറിയ ഇടങ്ങളിൽ പോകുന്നത് പരമാവധി കുറയ്ക്കണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകുന്നു.

സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ ദൂതാവാസങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉടൻ തന്നെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

You may also like