മാതാപിതാക്കളുടെ ശാസനം ഭയന്ന് താനെയിൽ 13 കാരന്റെ ആത്മഹത്യ

by WhatsUp Mumbai

മുംബൈ :

മഹാരാഷ്ട്രയിലെ താനെയിൽ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം പ്രദേശത്തെ ഞെട്ടിച്ചു. സ്കൂളിൽ നടത്തിയ ചില ‘കളികളെ’ തുടർന്ന് മാതാപിതാക്കൾ ശാസിക്കുമെന്ന ഭയമാണ് കുട്ടിയെ അതീവ നിരാശയിലേക്ക് തള്ളിയതെന്ന് പൊലീസ് വ്യക്തമാക്കി.

മുളുണ്ടിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് അധ്യാപകർ മാതാവിനെ അറിയിച്ചു. ഈ വിവരം അച്ഛനോട് പറയുമെന്ന് അമ്മ പറഞ്ഞതോടെ കുട്ടി ഏറെ ഭയപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു.

You may also like