114
മുംബൈ : പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ദുബായിൽ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികളുമായി ഉപമുഖ്യമന്ത്രി എക്നാഥ് ശിൻഡെ വീഡിയോ കോൾ വഴി സംസാരിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഈ ഇടപെടൽ.
“എല്ലാവരും സുരക്ഷിതരാണോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാർ മറുപടി നൽകി. താമസസൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണെന്നും അവർ അറിയിച്ചു.
വ്യോമഗതാഗത തടസത്തെ തുടർന്ന് മടങ്ങാൻ കഴിയാത്തവർക്കായി താമസവും മറ്റ് സഹായങ്ങളും ഉറപ്പാക്കുമെന്ന് ഷിൻഡെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.