വനിതാദിനം: കൈരളി സി.ബി.ഡി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഗീതവിരുന്ന്

by WhatsUp Mumbai

നവിമുംബൈ : കൈരളി സമാജം സി ബി ഡിയുടെ
ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.20 മുതൽ കൈരളി കോംപ്ലക്സിൽ പരിപാടി നടക്കും.

പൂമുഖ പാട്ടുകൾ’ എന്ന പേരിൽ സംഗീതസന്ധ്യയാണ് മുഖ്യ ആകർഷണം.

പ്രശസ്ത ഗസൽ ഗായിക സുസ്മിത
യുടെ നേതൃത്വത്തിൽ ഗാനമാലിക അരങ്ങേറും. വനിതകളുടെ സൃഷ്ടിപരമായ കഴിവുകളും സാമൂഹിക പങ്കാളിത്തവും മുൻനിർത്തിയുള്ള വിവിധ കലാപരിപാടികൾക്കും വേദിയൊരുങ്ങും.

വനിതാദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ സാംസ്‌കാരിക സന്ധ്യയിൽ കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. സ്ത്രീശക്തിയെ ആദരിക്കുന്ന സംഗീതവിരുന്നിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.

പരിപാടിക്ക് സംഘാടക സമിതി അധ്യക്ഷ ഷീബ കോമളനും സഹസംഘാടക അധ്യക്ഷ ബിനു സാബുവും നേതൃത്വം നൽകും.

You may also like