96
താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ഒൻപതാമത് പ്രതിഷ്ഠാ വാർഷികം ഞായറാഴ്ച (8) നടക്കുമെന്ന് സോണൽ സെക്രട്ടറി പി. ഹരീന്ദ്രനും യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനനും അറിയിച്ചു.
രാവിലെ 5.10ന് ഗണപതി ഹോമം, 7ന് ഗുരുപൂജ, 8ന് ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകിട്ട് 5.15 മുതൽ ഗുരുപൂജയും തുടർന്ന് വിളക്കുപൂജയും ഉണ്ടായിരിക്കും.
വൈകിട്ട് 7 മുതൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ഒ. കെ. പ്രസാദ്, പി. ഹരീന്ദ്രൻ, എൻ. പി. മോഹനൻ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. രാത്രി 9ന് മഹാപ്രസാദം വിതരണം ചെയ്യും.
ഫോൺ: 9823263670.